തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു രാജിവെച്ചു
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.ബിജു രാജിവെച്ചു. ഇനി രണ്ട് വര്‍ഷകാലം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കും.ലീഗിലെ പി.എം. ഇബ്രാഹീം വൈസ് പ്രസിഡന്റാവും.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തവിഞ്ഞാലില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ആദ്യ ടേമില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും പിന്നീട് രണ്ട് വര്‍ഷം ലീഗിനുമെന്നാണ് ധാരണ.ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അംഗമായ എം.ജി.ബിജു വൈസ് പ്രസിഡന്റായത്
്.രാജി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന് നല്‍കി. ഇനി ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുന്ന തീയ്യതിയില്‍ വരണാധികാരി പഞ്ചായത്ത് ഭരണ സമിതി യോഗം വിളിച്ചു കൂട്ടി പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും. നിലവില്‍ ലീഗിലെ 19-ാം വാര്‍ഡ് കാരച്ചാലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി.എം. ഇബ്രാഹിമായിരിക്കും പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക.