കാരാപ്പുഴയില്‍ നിന്നും വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ പദ്ധതി അവസാനഘട്ടത്തില്‍. നൂല്‍പ്പുഴ, മുട്ടില്‍ പഞ്ചായത്തുകളിലും, ബത്തേരി നഗരസഭയിലുമേക്കുള്ള കുടിവെള്ള പദ്ധതിയാണ് അവസാനഘട്ടത്തിലായിരിക്കുന്നത്.പദ്ധതി പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ യോഗം എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്നു.കാരാപ്പുഴയില്‍ നിന്നും നൂല്‍പ്പുഴ, മുട്ടില്‍ പഞ്ചായത്തുകളിലും, ബത്തേരി നഗരസഭയിലെ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ പദ്ധതിയാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
പദ്ധതി പ്രകാരം തദ്ദേശ സ്വയഭരണസ്ഥാപനത്തിലെ എല്ലാ വീടുകളിലും വെള്ളം എത്തും. ഇതിന്റെ 80ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായി കഴിഞ്ഞു. തുടര്‍ന്നു റോഡ് മുറിച്ച് പൈപ്പിടല്‍ പ്രവര്‍ത്തികളാണ് നടക്കാനുള്ളത്. ഇത് എന്‍എച്ച്, പിഡബ്ല്യുഡി, പഞ്ചായത്ത് എന്നിവരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് പ്രവര്‍ത്തികളും ചെയ്യാനാണ് വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്നും, തുടര്‍ പ്രവര്‍ത്തികള്‍ ചര്‍ച്ചചെയ്യുന്നതിന്നുമായി ബത്തേരിയില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇതില്‍ റോഡ് കട്ടിംഗ് പെര്‍മിറ്റിനായി അതാത് വകുപ്പുകളെ സമീപിക്കാനും എത്രയുംപെട്ടന്ന് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.