സര്‍ക്കാര്‍ ഉത്തരവിറങ്ങി ആറ് മാസം പിന്നിട്ടിട്ടും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ജോലി സ്ഥിരപെടുത്തുന്നത് സംബന്ധിച്ച് തീരുമാനമാനമാകാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.കോളിയാടി മാര്‍ബസോലിയോസ് എയുപി സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് ജോലി അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് എല്ലാവിധ രേഖകളും സമര്‍പ്പിക്കുകയും പരിശോധന കഴിയുകയും ചെയ്ത് രണ്ട് മാസമായിട്ടും അംഗീകാരം നല്‍കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് അധ്യാപകരുടെ ആരോപണം.
കോളിയാടി എയുപി സ്‌കൂളില്‍ 2017മുതല്‍ അധ്യാപികരായി ജോലി ചെയ്യുന്ന ദീപയും, ജോസ്‌നയും 2019ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ടിജുവുമാണ് ജോലി സ്ഥരിപ്പെടുത്തല്‍ സംബന്ധിച്ച് തീരുമാനാകാത്തതില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി എ ഇ ഒ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എയിഡഡ് സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവനുസരിച്ച് സ്ഥിരപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നത് ഈ വര്‍ഷമാദ്യം ഫെബ്രുവരിയിലാണ്. തുടര്‍ന്ന് മാനേജ്‌മെന്റ് അധ്യാപകരുടെ രേഖകളും, അധ്യാപകര്‍ എഇഒ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടതുപ്രകാരം എല്ലാരേഖകളും എത്തിച്ചുനല്‍കുകയും പരിശോധ കഴിയുകയും ചെയ്തു. എന്നാല്‍ ഉത്തരവ് ഇറങ്ങി ആറ് മാസം പിന്നിടുമ്പോഴും ഇവരുടെ നിയമന അംഗീകാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത്തരത്തില്‍ ബത്തേരി ഉപജില്ലയില്‍ മാത്രം 156-ാളം എയിഡഡ് അഅധ്യാപകരാണ് അംഗീകാരം കാത്ത് നില്‍്ക്കുന്നത്.ജില്ലയിലെ മറ്റ് രണ്ട് ഉപജില്ലകളിലും നിയമനങ്ങള്‍ സംബന്ധിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോഴും ബത്തേരിയില്‍ ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നടക്കുന്നില്ലന്നാണ് ഇവര്‍ ആരോപിക്കുന്നത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന ഇവരുടെ ജീവിതവുംപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അസുഖമായവരടക്കം ചികിത്സ ചെലവ് കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തങ്ങള്‍ക്ക് അംഗീകാരം നല്‍കാത്തതെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. അതേ സമയം കഴിഞ്ഞ ഒരു മാസം എഇഒ ഇല്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും നിമനം അംഗീകാരം വൈകുന്നതിന് കാരണമായതെന്നും ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് എ ഇ ഒ ഓഫീസ് അധികൃതര്‍പറയുന്നത്.