ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

0

 

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് ഗണേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.കല്‍പ്പറ്റയിലെ പോലീസ് ആസ്ഥാനത്താണ് ഗണേഷിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12. 30 വരെ നീണ്ടു.

ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീകോടിന്റെ മൊഴികളില്‍ പ്രധാന പരാമര്‍ശമുള്ളയാളാണ് ഗണേഷ്.
2 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു ഗണേഷിന്റെ മടക്കം.
നേരത്തെ കൊടകര കുഴല്‍പ്പണ കേസിലും ഗണെഷിനെ ചോദ്യം ചെയ്തിരുന്നു.കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.ബിജെപി സുല്‍ത്താന്‍ ബത്തേരി മേഖല സെക്രട്ടറി കെ പി സുരേഷ്,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍,കല്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍, പ്രസീത അഴീക്കോട് തുടങ്ങിയവരെയും ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
എന്‍ഡിഎ പ്രവേശനത്തിനായി സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 2 ഘട്ടമായി 50 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം പ്രസീത അഴീക്കോട് പുറത്ത് വിടുകയായിരുന്നു.തുടര്‍ന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ കല്പറ്റ കോടതി ഉത്തരവിടുകയും,കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!