പ്രതിഷേധ സമരം നടത്തി

0

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും ഭരണത്തിന്റെ തണലില്‍ ഡിവൈഎഫ്‌ഐ അധോലോക പ്രവര്‍ത്തനങ്ങള്‍ നടുത്തുകയാണന്നും ആരോപിച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സുല്‍ത്താന്‍ ബത്തേരിയില്‍ പകല്‍പന്തം പ്രതിഷേധ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. അമല്‍ ജോയ്, ലയണല്‍ മാത്യു , അഫ്‌സല്‍ ചീരാന്‍, സിറിള്‍ ജോസ്, യൂനുസ് അലി, സുമേഷ് കോളിയാടി ,രാഹുല്‍ചീരാല്‍, ലിന്റോ കുര്യാക്കോസ്, ജിത്തു ജിതിന്‍ ,വൈ രഞ്ജിത്ത്, ഉമേഷ് കെ .യു, സതീശന്‍ എടക്കല്‍, സന്തോഷ് എക്‌സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!