കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സിലിംഗ് & സൈക്കോതെറാപ്പി പ്രവര്‍ത്തനം ആരംഭിച്ചു

0

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി, കമ്മ്യൂണിറ്റി കോളേജിന്റെ പഠന പരിശീലന കേന്ദ്രം കേണിച്ചിറയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട്ടിലെ ഏക കൗണ്‍സിലിംഗ്-മനശ്ശാസ്ത്ര പഠനകേന്ദ്രമാണിത്.ഉത്തര മലബാറിലെ പ്രമുഖ കൗണ്‍സിലിംഗ് മനഃശ്ശാസ്ത്ര പഠനകേന്ദ്രമായ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സിലിംഗ് & സൈക്കോതെറാപ്പിയുടെ ഒരു സഹോദര സ്ഥാപനമാണിതെന്നും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സ്റ്റേറ്റ് റാങ്ക് ജേതാക്കള്‍ ഇരിട്ടി കൃപയിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മാത്രമായിരിക്കും ക്ലാസ്സുകളെന്നും ഈ മാസം 7 തിയ്യതി ഔദ്യേഗിക ഉദ്ഘാടനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. ഗവണ്‍മെന്റ് ജോലിക്കാര്‍, പ്രൈവറ്റ് ജോലിക്കാര്‍, അധ്യാപകര്‍, മറ്റ് കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദേശത്തും സ്വദേശത്തും ജോലിക്ക് ശ്രമിക്കുന്ന നേഴ്‌സുമാര്‍, മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാവുന്നതാണെന്നും, കേരള ഗവണ്‍മെന്റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും സെന്‍ട്രല്‍ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ് ആര്‍ സിയെന്നും അധികൃതര്‍ അറിയിച്ചു. പ്രിന്‍സിപ്പാള്‍ ടി.ടി ജോസഫ് , എം.മനോജ്, വി ജെ പ്രിന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!