കപ്പ വിതരണം ചെയ്തു

0

എം.വി.ശ്രേയാംസ് കുമാര്‍ എം.പി. ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലുള്ള തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് കപ്പ വിതരണം ചെയ്തു.വെങ്ങപ്പള്ളിയിലെ ആദിവാസി കര്‍ഷകരില്‍ നിന്ന് വിലയ്ക്ക് വാങ്ങിയാണ് തോട്ടം തൊഴിലാളികള്‍ക്ക് കപ്പ വിതരണം നടത്തിയത്.മേപ്പാടി നെടുമ്പാല 12 പാടി, ആശുപത്രി മട്ടം, റിപ്പണ്‍ പുതുക്കാട് പാടികളിലാണ് വിതരണം ചെയ്തത്.

ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ആഭിമുഖ്യത്തില്‍ 7 ടണ്‍ കപ്പയാണ് ഇതിനകം എസ്റ്റേറ്റ് പാടികളില്‍ വിതരണം നടത്തിയത്.പി.കെ.അനില്‍കുമാര്‍, എ.ഷംസുദ്ദീന്‍, അജ്മല്‍ സാജിദ്, ഓജസ് ദേവസ്സി, ജിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!