സഹായഹസ്തവുമായി മാനന്തവാടി സബ് കലക്ടര്‍
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക കോളനികളായ മധ്യപാടി കാജഗഡി കോളനികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയും മാനന്തവാടി സബ് കളക്ടര്‍ അര്‍ജുന്‍ കുമാര്‍ പാണ്ടെ ഐഎഎസ്.സബ് കലക്ടര്‍ കോളനിയില്‍ നേരിട്ടെത്തിയാണ് ടി.വിയും മൊബൈല്‍ഫോണും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും വിതരണം ചെയ്തത്.
കോളനി സന്ദര്‍ശനവേളയില്‍ കോളനിയിലെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോളനിക്കാര്‍ക്ക് സബ് കലക്ടര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.ഓണ്‍ലൈന്‍ പഠനത്തിനായി പഠന കേന്ദ്രങ്ങളില്‍ ടിവിയും മൊബൈല്‍ ഫോണും നെറ്റ് കവറേജ് ഉള്‍പ്പെടെ ലഭ്യമാക്കി.പഠനകേന്ദ്രങ്ങളില്‍ ആവശ്യമായ ഫെസിലിറ്റേറ്ററെ നിയമിക്കുകയും ചെയ്തു.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി വിലക്കെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്.മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രമോദ് കാട്ടിക്കുളം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജ്മുദ്ദീന്‍, ശ്രീജിത്ത്,പ്രമോട്ടര്‍ വിജയന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന