യാത്രയയപ്പ് നല്‍കി 

0

സ്ഥലം മാറിപ്പോകുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍  കെ.പി ബെന്നിക്ക്  പുല്‍പ്പള്ളി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വ്യാപാരഭവനില്‍ വച്ച് നടത്തിയ ചടങ്ങില്‍ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷതവഹിച്ചു.തികച്ചും നീതിപൂര്‍വമായ നിയമ പാലനത്തിലൂടെ .കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലടക്കമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരവും അഭിനന്ദനീയവുമാണെന്ന്  പ്രസിഡണ്ട് പറഞ്ഞു.
പുല്‍പ്പള്ളിയിലെ മുഴുവന്‍ വ്യാപാരി സമൂഹത്തിനും വേണ്ടി പ്രസിഡന്റ് മാത്യു മത്തായി ആതിര ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി അജിമോന്‍.കെ. എസ്,ട്രഷറര്‍ ബേബി.പി.സി,ജില്ലാ വൈസ് പ്രസിഡന്റ് ബാബു.ഇ.ടി,ജോസ് കുന്നത്ത്,മുഹമ്മദ്.ഇ. കെ,ബാബു.സി.കെ,റഫീഖ്.കെ.വി,ബാബു രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!