പി.കേശവദേവ് അനുസ്മരണം നടത്തി

0

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

മാനവികതയില്‍ ഉറച്ചു സാമൂഹ്യ മാറ്റത്തിനായി തൂലിക ചലിപ്പിക്കുകയും, സാഹിത്യവും രാഷ്ട്രീയ പ്രവര്‍ത്തനവും പരസ്പര പൂരകമാണെന്ന് സ്വയം തെളിയിക്കുകയും ചെയ്ത എഴുത്തുകാരനാണ് പി .കേശവദേവെന്ന് യോഗം വിലയിരുത്തി.ഷാജന്‍ ജോസ്, ജിലിന്‍ ജോയി, ഷിനോജ്, വി.പി, ദാമോദരന്‍ ചീക്കല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!