ഇന്ധന വിലവര്‍ദ്ധന കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടത്തി
പെട്രോള്‍, ഡീസല്‍, ഗ്യാസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധയോഗം കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം ഉദ്ഘാടനം ചെയതു.മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മേരി ദേവസ്യ അധ്യക്ഷത വഹിച്ചു.റഷീദ് നിലാംബരി,ജിന്‍സ് ഫാന്റസി അശോകന് കൊയിലേരി,നിസ്സാം ചില്ലു,ഗിരിജാ മോഹന്‍ദാസ്,ആഷിഖ് തുടങ്ങിയവര്‍ സംസാരിച്ചു.