ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍

0

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ഡി. സി. എ/ പി. ജി. ഡി. സി. എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8 ന് രാവിലെ 10 മണിക്ക് നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

 

അപേക്ഷ ക്ഷണിച്ചു

ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് – കൊമേഴ്ഷ്യല്‍ ഗോട്ടറി സംസ്ഥാന പദ്ധതി പ്രകാരം വ്യാവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍ യൂണിറ്റ് നടപ്പിലാക്കുന്നതിന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തില്‍ അപേക്ഷ ക്ഷണിച്ചു. ഒരു മുട്ടനാടും 19 പെണ്ണാടും ഉള്‍പ്പെടുന്നതാണ് ഒരു യൂണിറ്റ്. സ്വന്തമായോ, പാട്ടഭൂമിയായോ 50 സെന്റ് അല്ലെങ്കില്‍ അതില്‍ അധികം സ്ഥലമുള്ളതും, മൃഗ സംരക്ഷണ വകുപ്പില്‍ നിന്ന് ആടുവളര്‍ത്തലിന് പരിശീലനം ലഭിച്ചതുമായ താത്പര്യമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് തദ്ദേശസ്ഥാപന തലത്തില്‍ മുന്‍ഗണനാ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയും അവ ജില്ലാ തലത്തില്‍ ക്രോഡീകരിച്ചാണ് അര്‍ഹരായ 15 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ സാക്ഷ്യപത്രങ്ങള്‍ എന്നിവ സഹിതം ജൂലൈ 21ന് മുമ്പായി നിലവില്‍ താമസിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താമസ പരിധിയിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

അധ്യാപക നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് നിയമനം. അതാതു വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോട് കൂടിയുള്ള ബിരുദാനന്തര ബിരുദവും, യു.ജി.സി നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശവൃറാമിമിവേമ്മറ്യ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ജൂലൈ 7 വൈകീട്ട് 5 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 8547005060.

നിയമനം

മില്‍മ വയനാട് ഡെയറിയില്‍ ടെക്‌നിഷ്യന്‍ (വെല്‍ഡര്‍ ) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഐ. ടി. ഐ, വെല്‍ഡര്‍/ഫിറ്റര്‍ യോഗ്യതയും വെല്‍ഡിങ്ങില്‍ ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.പ്രായപരിധി 40 വയസ്സ് . നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 8 ന് രാവിലെ 10.30 ന് വയനാട് ഡെയറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2021-22 അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് ഭിന്നശേഷി (അംഗപരിമിതര്‍) വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. അര്‍ഹരായവര്‍ ജൂലൈ 4 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം വേേു:െ//സമഹുലേേമ.സ്‌.െമര.ശി എന്ന വിദ്യാലയ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04936 298400.

 

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയേഴ്സ് വിഭാഗത്തിൽ (www.kudumbashree.org/careers) ലഭ്യമാണ്.

ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ വിദ്യാകിരണം, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയായ വിദ്യാജ്യോതി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 9 മുതല്‍ പി.ജി വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഭര്‍ത്താവ് ഉപേക്ഷിച്ച് തീവ്ര ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്ന മകനെ അല്ലെങ്കില്‍ മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍. കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സ്വാശ്രയ ധനസഹായ പദ്ധതി, അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം അനുവദിക്കുന്ന പരിണയം പദ്ധതി എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും, ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 04936 205307.

 

കരാര്‍ നിയമനം

 

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 14ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0468 2241144.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ നടക്കല്‍, പാതിരിച്ചാല്‍, കോഫീ മില്‍, കുഴിപ്പില്‍ കവല, അംബേദ്ക്കര്‍, വാളേരി, കുനിക്കാരച്ചല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വെള്ളി)  രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചീങ്ങോട് കെ.ഡബ്ല്യൂ.എ, ചീങ്ങോട് കനവ്, കാറ്റാടികവല എന്നീ പ്രദേശങ്ങളില്‍  നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.

error: Content is protected !!