കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണമില്ല പ്രതിഷേധം കനക്കുന്നു
വയനാട് മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നിര്‍ത്തലാക്കിയ ആശുപത്രി സൂപ്രണ്ടിന്റെ നിര്‍ദേശം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയില്ലെങ്കില്‍ ഭക്ഷണം നല്‍കാന്‍ തയ്യാറെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.അതെ സമയം ഭക്ഷണം നല്‍കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ മുതലാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം ഉണ്ടായിരിക്കില്ലെന്ന് സുപ്രണ്ടിന്റെ നിര്‍ദ്ദേശം ഉണ്ടായത്.നിലവില്‍ ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് മാത്രമാണ് സഹായിയെ നിര്‍ത്തുന്നത്.എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരും ജില്ലയിലെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഭക്ഷണം ലഭിക്കാത്തതാണ് വിവാദമാകുന്നത്. എന്നാല്‍ കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലെന്നും, ആയതിനാലാണ് അത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും, വിദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്ന കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ദിനേശ് പറഞ്ഞു. അതെ സമയം കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ അത്തരകാര്‍ക്ക് ഭക്ഷണം നല്‍ക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.