നില്‍പ് സമരം നടത്തി

0

 

നിര്‍മ്മാണമേഖലയിലെ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈസന്‍സ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ് ഫെഡ് ) മീനങ്ങാടി ഗ്രാമപഞ്ചായത്തിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.നിര്‍മ്മാണമേഖലയിലെ ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാന വ്യാപകമായി നടക്കുന്നപ്രതിഷേധ പരിപാടികളുടെ ഭാഗമായി മീനങ്ങാടിയിലും ലെന്‍സ് ഫെഡ് നില്‍പ്പ് സമരം നടത്തിയത്. നിര്‍മ്മാണമേഖല വ്യവസായമായി പ്രഖ്യാപിക്കുക ,ഡാം മണല്‍ ശേഖരണ പദ്ധതി നടപ്പിലാക്കുക, അന്യായമായ പെട്രോള്‍, സിമന്റ് ,സ്റ്റീല്‍, പി.വി.സി ഉല്‍പ്പന്നങ്ങളുടെ
വില വര്‍ദ്ധന നിയന്ത്രിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ലെന്‍സ് ഫെഡ് മുന്നോട്ട് വെച്ചത്മീനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് ബാബു എം.എസ്. സെക്രട്ടറി ബിനു ചാക്കോ,ട്രഷറര്‍ റിയാസ്, ജിന്‍സണ്‍, എല്‍ദോ, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!