കൊവിഡ് പശ്ചാത്തലത്തില്‍ ആശ്വാസ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതല്‍ 500 വാട്സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നല്‍കാനാണ് പുതിയ തീരുമാനം.
ആയിരം വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിഝി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി നല്‍കും.
വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കി. സിനിമ തിയേറ്ററുകള്‍ക്ക് 50 ശതമാനവും ഇളവ് വല്‍കി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും സൗജന്യ വൈദ്യുതി നല്‍കും.
വൈദ്യുതി ചാര്‍ജ് അടക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിച്ചിട്ടുണ്ട്.