സനു മാഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി അനുശോചന യോഗം ചേര്‍ന്നു

0

ചീരാലിന്റെ പ്രിയപ്പെട്ട സനു മാഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.മാഷിനെ അനുസ്മരിക്കാന്‍ മുണ്ടക്കൊല്ലിയില്‍ അനുശോചന യോഗം ചേര്‍ന്നു. നാട്ടുകാരും, രാഷ്ട്രീയ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരുമടക്കം പങ്കെടുത്ത യോഗത്തില്‍ പലരും വിതുമ്പലോടെയാണ് സനൂപിനെ അനുസ്മരിച്ചത്.

അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍,നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍,യാത്രയായത് ഉള്‍ക്കൊള്ളാന്‍ മുണ്ടക്കൊല്ലി എന്ന ഗ്രാമത്തിനോ,ചീരാല്‍ പ്രദേശത്തുകാര്‍ക്കോ കഴിയില്ല. നന്മയുടെ നദിപോലെ ഒഴുകിയ സനുവിന്റെ ജീവിതം നിശ്ചലമായപ്പോള്‍ നാടാകെ വിതുമ്പിപ്പോയി.മുണ്ടക്കൊല്ലിയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷനായിരുന്നു.വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും,സഹപ്രവര്‍ത്തകരും യോഗത്തില്‍ സനുവിനെ വേദനയോടെയാണ് അനുസ്മരിച്ചത്.ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ അമല്‍ ജോയി,പ്രസന്ന ശശീന്ദ്രന്‍,കെ വി ശശി,വി.ടി.ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!