മുട്ടില്‍ മരംമുറി:വനംവകുപ്പ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

0

മുട്ടില്‍ മരം മുറി ലക്കിടി ചെക്ക്പോസ്റ്റില്‍ ഈട്ടിമരം കടത്തിയതായി പറയുന്ന ഫെബ്രുവരി മൂന്നാം തീയതി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ വനം വകുപ്പ് സസ്പെന്റ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഇ.പി ശ്രീജിത്ത്,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ്കുമാര്‍ ഐഎഫ്എസ് സസ്പെന്‍ഡ് ചെയ്തത്.മരം കടത്തിയ ദിവസം ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരുടെ ഭാഗത്തു നിന്നും ഗുരുതരമായ കൃത്യവിലോപം സംഭവിച്ചിട്ടുളളതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ എന്നാണ് ഇന്നിറിങ്ങിയ ഉത്തരവില്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!