ഐഎന്‍ടിയുസി പ്രതിഷേധ സമരം സംഘടിപ്പിച്ചു

0

പെട്രോള്‍ ഡീസല്‍ പാചകവാതക വില നിയന്ത്രിക്കുക,സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവുചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി ബത്തേരി റീജിയണല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഐ എന്‍ ടി യുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉല്‍ഘാടനം ചെയ്തു. സി എ ഗോപി അധ്യക്ഷനായിരുന്നു. ഉമ്മര്‍ കുണ്ടാട്ടില്‍, ജിജി അലക്സ്, കെ യു മാനു,അസീസ് മാടാല തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!