യുഡിഎഫ്  വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

0

വനംകൊള്ളയ്‌ക്കെതിരെ യുഡിഎഫ്  വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. കരയും കടലും വില്‍ക്കാന്‍ ശ്രമിച്ചവര്‍ കാടും കൊള്ളയടിക്കുകയാണ്. തുടര്‍ ഭരണമല്ല, തുടര്‍ കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്നും. കോവിഡ് മഹാമാരിയുടെ മറവില്‍ കിട്ടിയ തുടര്‍ഭരണം ജനങ്ങളെ വിഡ്ഢികളാക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി വി നാരായണവാര്യര്‍ ഉദ്ഘാടനം ചെയ്തു.ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.റഷീദ് തൃശ്ശിലേരി, സതീശന്‍ പുളിമൂട്.മൊയ്തു, ജംഷി മാസ്റ്റര്‍, സുശോഭ് ചെറുകുംബം.വൈശാഖ്, ശരത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!