നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ വിതരണം ചെയ്തു
കോവിഡ് വ്യാപനം മൂലം സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 100 ല്‍പരം നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മിഷന്‍ പഠന സാമഗ്രികള്‍ വിതരണം ചെയ്തു. മാനന്തവാടി ഹെബ്രോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവല്ലി വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി. വി ജോര്‍ജ്, സീമന്തിനി സുരേഷ്, ജേക്കബ് സെബാസ്റ്റ്യന്‍, ജാന്‍സി ജെയ്‌സണ്‍, കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ യു. പി തുടങ്ങിയവര്‍ സംസാരിച്ചു.