വനാതിര്‍ത്തികളിലെ കല്‍മതില്‍ പ്രതിരോധവും ഫലപ്രദമാകുന്നില്ല; കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളില്‍. പലയിടങ്ങളിലും മതില്‍ തകര്‍ത്താണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത്. കൂടുതല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനങ്ങള്‍ വാനാതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ത്തികളില്‍ നിര്‍മ്മിച്ച കല്‍മതിലും ഫലപ്രദമാകുന്നില്ലെന്ന. തിന്റെ തെളിവാണ് പലയിടങ്ങളിലും കല്‍മതിലുകള്‍ തകര്‍ത്ത് കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മതിലടക്കം അടുത്തകാലത്തായി കാട്ടാനകള്‍ തകര്‍ക്കുകയും കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വിതക്കുകയും ചെയ്തിരുന്നു. കാട്ടാന പ്രതിരോധത്തിന് കല്‍മതിലുകളാണ് നിലവില്‍ ഏറെ പ്രയോജനം ചെയ്തിരുന്നത്. എന്നാല്‍ അടത്തകാലത്തായി ഇവയുംകാട്ടാന തകര്‍ക്കാന്‍ തുടങ്ങിയതോടെ വനംവകുപ്പും കര്‍ഷകരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. കാട്ടാന പ്രതിരോധത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.