കാറ്റിലും മഴയിലും 1300ഓളം വാഴകള്‍ നിലംപൊത്തി
കാലവര്‍ഷക്കെടുതി കാട്ടിമൂല കോമ്പാറ കുനിയിമ്മല്‍ കേളുവിന്റെ 1300ഓളം വാഴകള്‍ നിലംപൊത്തി. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലുമാണ് പാട്ടത്തിന് വയല്‍ എടുത്ത് കൃഷി ചെയ്ത ആയിരത്തി മുന്നൂറോളം കുലച്ച വാഴക്കുലകള്‍ ഒടിഞ്ഞത്.കഴിഞ്ഞ തവണ കൃഷി ചെയ്തപ്പോഴും ഇതേ അനുഭവമാണ് കേളു വിന് ഉണ്ടായത്.
അതിന്റെ ബാധ്യത തീര്‍ക്കാനാണ് ബാങ്കില്‍ നിന്നും കുടുംബശ്രീ അംഗങ്ങള്‍ വഴിയും ലോണെടുത്ത് കൃഷിയിറക്കിയത്. വളം ഡിപ്പോ യിലും നല്ലൊരു തുക കേളുവിന് ബാധ്യതയുണ്ട്. ഇനി കൃഷി വകുപ്പിന്റെ ധനസഹായം മാത്രമാണ് കേരളത്തിന് ഏക ആശ്രയം.’