സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി വക്കീല്‍ നോട്ടീസ് അയച്ചു
സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ മുന്‍ ജസ്സ്റ്റിസ് മൈക്കിള്‍ എസ്.സല്‍ദാന വത്തിക്കാനും എഫ്സിസി സഭാ മദര്‍ സുപീരിയറിനും വക്കീല്‍ നോട്ടീസ് അയച്ചു.വത്തിക്കാന്റെ പുറത്താക്കല്‍ നോട്ടീസ് വ്യാജമായി തയ്യാറാക്കിയതാണെന്ന് സംശയമുണ്ട്.കോവിഡ് അതിരൂക്ഷമായ 2020 മെയ് മാസം 27നാണ് ഈ ഉത്തരവ് ഇറങ്ങിയത് .ഈ സമയം ഒരു ഓഫീസുകളും മാസങ്ങളോളം പ്രവര്‍ത്തിച്ചിരുന്നില്ല.പുറത്താക്കല്‍ തീരുമാനം വ്യാജമായി തയ്യാറാക്കിയതാണോയെന്ന് സംശയമുണ്ട്.എഫ്സിസി യുടെ ഡല്‍ഹി ആസ്ഥാനത്ത് സിസ്റ്റര്‍ ലൂസി നല്‍കിയ അപേക്ഷ പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ല.