കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഉപകരണങ്ങള്‍ കൈമാറി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീമിന് ദുബായ് കെ.എം.സി.സി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഉപകരണങ്ങള്‍ കൈമാറി. സാനിറ്റൈസര്‍ സ്‌പ്രേയര്‍ ,ഫോഗ് മെഷീന്‍, സാനിറ്റൈസര്‍ സ്‌പ്രേയര്‍ (ബാറ്ററി) തുടങ്ങിയ ഉപകരണളാണ് ജില്ലയിലെ വൈറ്റ് ഗാര്‍ഡ് യൂണിറ്റുകള്‍ക്ക് കൈമാറിയത്.വയനാട് ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.എ കരീം വൈറ്റ് ഗാര്‍ഡ് യൂണിറ്റായ മൂപ്പൈനാട് പഞ്ചായത്തിന് ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, മുസ്ലിംലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി.ഹംസ, മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ്, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, യൂത്ത്‌ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി മുസ്തഫ, എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!