മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഈ സമയം മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകില്ല. വമ്പന്‍ റിലീസിലൂടെ സിനിമ വ്യവസായത്തെ ഉണര്‍ത്താന്‍ ശ്രമം.
നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം