ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വയനാട് ജില്ലയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവല്‍ക്കരണ ദിനവുമായി ബന്ധപ്പെട്ട് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാര ജേതാവ് എം ചന്ദ്രന്‍ മാസ്റ്റര്‍ മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍സിസി സ്റ്റുഡന്‍സിനു വേണ്ടി ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.സബ്കലക്ടര്‍ സി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അശോകന്‍,ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി ശ്രിന്യ തുടങ്ങിയവര്‍ സംസാരിച്ചു