റേഷന്‍ കടകളില്‍ ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി

0

ഇന്ന് രാവിലെ 8:30 മണി മുതലാണ് ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്.ലോക്ഡൗണില്‍ പൊതുഗതാഗതം പുനരാരംഭിച്ചതോടെ പലരും കിറ്റുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വാങ്ങാന്‍ രാവിലെ എത്തിയെങ്കിലും തിരിച്ചു പോകേണ്ടി വന്നു. പന്ത്രണ്ടരയോടെയാണ് റേഷന്‍ വിതരണം ഭാഗികമായി പുനസ്ഥാപിച്ചത്.കോവിഡ് കാലത്തും ഇത്തരം തകരാറുകള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ ഓള്‍ കേരള റീട്ടെയില്‍ സ്റ്റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പി ഷാജി പ്രതിഷേധമറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!