ഉറക്കം നഷ്ടപ്പെട്ട് കാവടം

0

കാവടത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സിഐഡി ഇറങ്ങണമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കാവടത്തുകാര്‍ .അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് വിവരം.അതെ സമയം കൊലപാതകം നടത്തിയവര്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയവരാണോ എന്ന സംശയവും ഉണ്ട്.കൊലപാതകം നടന്ന പത്മാലയം വീടും പരിസരവും പരിശോധിച്ചതില്‍ രക്തകറ ,ജനല്‍ പാളി പൊളിച്ചത് എന്നിവയാണ് ആകെ കിട്ടിയിരിക്കുന്ന തുമ്പുകള്‍ സിസിടിവി പരിശോധനയിലും കാര്യമായ പുരോഗതിയില്ല.കേശവന്‍ നായരെ വകവരുത്തിയതിന് ശേഷം രക്ഷപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് ഭാര്യ പത്മാവതി തടസ്സം നിന്നിരിക്കാമെന്ന സംശയം മൂത്ത മകന്‍ മുരളി പ്രകടിപ്പിച്ചിരുന്നു. അപ്പാഴാണ് പത്മാവതിക്ക് കുത്തേറ്റത്. ആയതിനാല്‍ കൊലപാതകികളുടെ  ലക്ഷ്യം കേശവന്‍ നായര്‍ മാത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.കൊറോണ കാലമായതോടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നും നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പുറത്തിറങ്ങിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീങ്ങിയേക്കും.കൊലപാതകം നടന്നതിന് ശേഷം കാവടം, നെല്ലിയമ്പം, നടവയല്‍, കായക്കുന്ന്, പുഞ്ചവയല്‍, തുടങ്ങിയ പ്രദേശങ്ങളൊക്കെ ഭീതിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!