കെ എം ഷിനോജിനെ ആദരിച്ച് കെസിവൈഎം മാനന്തവാടി രൂപത
രക്തദാനത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ട് മാതൃകയായ കെ എം ഷിനോജിനെ ആദരിച്ച് കെസിവൈഎം മാനന്തവാടി രൂപത. 41 തവണ രക്തം ദാനം ചെയ്യുവാനും, ആവശ്യമുള്ളവരിലേക്ക് രക്തം എത്തിക്കാനും ഷിനോജിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തെ ഭീതിയോടെ കാണുന്നവര്‍ക്കും വിമുഖത കാണിക്കുന്നവര്‍ക്കും ഷിനോജിന്റെ പ്രവര്‍ത്തികള്‍ പ്രചോദനമേകട്ടെ എന്ന് രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍ പറഞ്ഞു.
കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കതോട്ടത്തില്‍, ദ്വാരക മേഖല പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.