കാവടം ഇരട്ട കൊലപാതകം; ‘വയലിന്റെ മറുകരയിലെ ആളൊഴിഞ്ഞ വീടുകളുമായി ബന്ധപ്പെട്ട് ദുരൂഹത

0

കാവടം ഇരട്ട കൊലപാതകം നടന്നിട്ട് അഞ്ച് ദിവസം പിന്നീടുമ്പോള്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.കേശവന്‍
മാസ്റ്ററുടെ വീടിനടുത്തെ വയലിന്റെ മറുകരയിലെ ആളൊഴിഞ്ഞ വീടുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവിടെ ആളുകള്‍ വന്നു പോയതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകത്തില്‍ ഈ വീടിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.ഇരട്ടക്കൊല നടന്ന പ്രദേശത്ത് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ മെറ്റല്‍ ഡിറ്റക്ടറുമായി എത്തിയ ബോംബ് സ്‌ക്വാഡ് പരിശോധിച്ചു.

എന്നാല്‍ ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടനടി വലയിലാകുമെന്നും പറയുന്നു.ഇരട്ടക്കൊല നടന്ന പത്മാലയത്തില്‍ കേശവന്റെ വീടുമായി കൂടുതല്‍ അടുപ്പമുള്ളവരടക്കം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇതിനോടകം പല തവണ ഇവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.ഇരട്ടക്കൊലയ്ക്ക് ശേഷം പ്രതികള്‍ തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങള്‍ ചോദിച്ചറിയാതിരുന്നതും പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.സംഭവം നടന്നയുടന്‍ വീട്ടിലെത്തിയവരോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം.അന്നേ ദിവസം പൊലീസ് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാന്‍ കഴിഞ്ഞിരുന്നില്ല.സംഭവ ശേഷം കടന്നുകളഞ്ഞ പ്രതികള്‍ വീട്ടിലോ പരിസരത്തോ കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാതെ പോയതിനാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.കഴിഞ്ഞ 5 ദിവസമായി അന്വേഷണ സംഘം സംഭവം നടന്ന വീട്ടിലും പരിസരത്തും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പരിസരത്തെവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രതികള്‍ വലയിലായി എന്ന സൂചനയും അപ്രസക്തമാണ്.പ്രതികളെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലിസും നാട്ടുകാരും.

Leave A Reply

Your email address will not be published.

error: Content is protected !!