ലോക്ഡൗണ്‍ മൂലം പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍, കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക്, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് മാതൃ സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായം നല്‍കി. പച്ചക്കറി കിറ്റ്, കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
ജ്യോതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന് പി.പി.ഇ കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയും വിതരണം ചെയ്തു. എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃ സ്‌നേഹ ചരിത്റ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷാന്‍ വിതരണം ചെയ്തു . പി.കെ അനില്‍കുമാര്‍,പി. കോമു, ബാലകൃഷ്ണന്‍, ഷംസുദ്ദീന്‍, അജ്മല്‍, രാജു കൃഷ്ണ, ഹാഷിം, ഓജസ്, .എന്നിവര്‍ സംബന്ധിച്ചു