കിഡ്‌നി രോഗീ-പരിചരണം കൂട്ടായ്മ മരുന്ന് വിതരണം നടത്തി
വയനാട് ജില്ലാ മെഡിക്കല്‍ കോളേജ് കിഡ്‌നി രോഗീ-പരിചരണം കൂട്ടായ്മ രോഗികള്‍ക്ക് മരുന്ന് വിതരണം നടത്തി. ആര്‍എംഒ മഹേഷ് കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബി.പ്രദീപ് വയനാട്, നാസര്‍ പുറക്കാട്ടില്‍ .ഹക്കീം കൈതക്കല്‍ ,ഇബ്രാഹിം തരുവണ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് എല്ലാ മാസവും രോഗികള്‍ക്ക് മരുന്ന് നല്കുന്നതിനായി സുമനസ്സുകള്‍ സഹയഹസ്തവുമായി മുന്നോട്ട് വരണമെന്ന് കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു.