കൊവിഡ് കാലത്തും സജീവമായി രക്തബാങ്ക്
ഇന്ന് ലോക രക്തദാന ദിനം കൊവിഡ് കാലത്തും രക്ത ലഭ്യത ഉറപ്പാക്കി സജീവമാവുകയാണ് മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് രക്ത ബേങ്ക്.മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനുജ മെറിന്റെ നേതൃത്വത്തിലാണ് രക്തബാങ്ക് പ്രവര്‍ത്തിക്കുന്നത്. നിരവധി സന്നദ്ധ സംഘടകള്‍, രാഷ്ട്രീയ യുവജന സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍ , വ്യക്തികള്‍ തുടങ്ങി നിരവധി രക്ത ദാദാക്കളാണ് ദിനംപ്രതി രക്ത ബേങ്കിലെത്തുന്നത്.
2019 ല്‍ കൊവിഡെന്ന മഹാമാരി ലോകവും രാജ്യവും കീഴടക്കുകയും സംസ്ഥാനത്ത് രണ്ടാം ലോക്ക് ഡൗണ്‍ തുടരുമ്പോഴും രക്ത ലഭ്യത ഉറപ്പാക്കി പ്രവര്‍ത്തിക്കുകയാണ് മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജിലെ രക്ത ബേങ്ക്. അതുകൊണ്ട് തന്നെ കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയുമെല്ലാം മഹാമാരിക്കാലത്തും രക്ത ബേങ്കിലെത്തുന്ന ഏതൊരാള്‍ക്കും രക്തം ലഭിക്കുന്നുണ്ട്.രക്ത ബേങ്കില്‍ എല്ലാവിധ സഹായ സഹകരണങ്ങളുമായി മാനന്തവാടി കേന്ദ്രീകരിച്ച് ബ്ലഡ് ഡോണെഷന്‍ ഫോറവും പ്രവര്‍ത്തിച്ചു വരുന്നു.