അജ്ഞാതര്‍ പ്രവാസിയുടെ വീട് ആക്രമിച്ചു.
പുളിഞ്ഞാല്‍ ടൗണിനടുത്ത് അജ്ഞാതര്‍ വീട് ആക്രമിച്ചു. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. പ്രവാസിയായ സിപി മമ്മൂട്ടിയുടെ വീടിന് നേരെയാണ്് ആക്രമണമുണ്ടായത്.വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പാതിരാത്രിയാണ് പ്രവാസിയായ സിപി മമ്മൂട്ടി എന്ന ആളുടെ പുളിഞ്ഞാല്‍ ടൗണിനോട് ചേര്‍ന്നുകിടക്കുന്ന വീടിന്റെ ജനല്‍ ചില്ല് എറിഞ്ഞു തകര്‍ക്കപ്പെട്ടത്. ഈ സമയത്ത് മമ്മൂട്ടിയുടെ ഭാര്യയും മക്കളും ആയിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.