വനസംരക്ഷണസേനയുടെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ അപലപനീയം എജിഎഫ്ഒകെ 

0

കേരളത്തിലെ വന സമ്പത്ത് സംരക്ഷിക്കാന്‍  പ്രതിഞ്ജാബദ്ധമായി   അക്ഷീണം പ്രയത്‌നിക്കുന്ന വനം വകുപ്പ് ജീവനക്കാരെ അടച്ചാക്ഷേപിച്ച് സേനയുടെ മനോവീര്യം തകര്‍ക്കുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളില്‍ നിന്നും ഉത്തരവാദപ്പെട്ടവര്‍ പിന്തിരിയണമെന്ന് അസോസിയേഷന്‍ ഓഫ് ഗസ്റ്റഡ് ഫോറസ്റ്റ് ഓഫീസേഴ്‌സ് ഓഫ് കേരള ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു

റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചിട്ടുള്ളത്.വനംകൊള്ള എന്ന രീതിയില്‍ വ്യാപകമായി നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വനം വകുപ്പിന് യാതൊരു രീതിയിലും വീഴ്ച സംഭവിച്ചിട്ടില്ല.മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. മരം മുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അനാവശ്യമായി ഉദ്യോഗസ്ഥരെ വലിച്ചിഴക്കുന്നത് അപലപനീയമാണ്. ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിക്കുന്ന വകുപ്പിലെ മുഴുവന്‍ ജീവനക്കാരെയും അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.ഇത് പ്രതിഷേധാര്‍ഹമാണ്.ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!