ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചതായി പരാതി
ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കുറുകളോളം വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ തടഞ്ഞു നിര്‍ത്തിയതായി പരാതി.പടിഞ്ഞാറത്തറ സ്വദേശിനി നാജിയ നസ്റിന്‍ സി കെ ആണ് സംസ്ഥാന പോലീസ് മേധാവി,മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
അത്തോളിയിലേക്ക് വിവാഹം ചെയ്തയച്ച യുവതി കല്‍പ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെയായിരുന്നു സ്ഥിരമായി കാണിച്ചു വന്നിരുന്നത്.സാക്ഷ്യപത്രവുമായി വെള്ളമുണ്ട വരെ തടസ്സങ്ങളില്ലാതെ ഭര്‍ത്താവിനൊപ്പം വാഹനത്തില്‍ എത്തിയ യുവതിയെയും ഭര്‍ത്താവിനെയും മുഹമ്മദലി എന്ന പോലീസുകാരന്‍ ഒന്നര മണിക്കൂറോളം വെള്ളമുണ്ട പോലീസ് സ്റ്റേഷന് മുമ്പില്‍ തടഞ്ഞു നിര്‍ത്തിയതായും മോശമായ രീതിയില്‍ പെരുമാറിയതായും പരാതിയില്‍ പറയുന്നു.
മഹാമാരിക്കാലത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തുന്ന പോലീസുകാര്‍ക്ക് തന്നെ അപമാനകരമായ രീതിയില്‍ പെരുമാറിയ എഎസ് ഐ മുഹമ്മദലി ഇതിന് മുമ്പും പരാതിക്കിടയാക്കുംവിധം പ്രവര്‍ത്തിച്ചതായി ബോധ്യമായതായും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി നടപടികളെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.