ഓകസിജന്‍ കോണ്‍സന്റേറ്റര്‍ നല്‍കി

0

പുല്‍പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിലേക്ക് വിജയഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്വരുപിച്ച ഫണ്ടുപയോഗിച്ച് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ നല്‍കി. 75000 ത്തോളം രൂപ വിലയുള്ള ഓക്‌സിജന്‍ കോണ്‍സന്റേറ്ററാണ് വാങ്ങി നല്‍കിയത്.  വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: തോമസിന് കൈമാറി നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ അഡ്വ: പി.സി ചിത്ര അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ശശികുമാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ,സെക്രട്ടറി തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍,വി.ആര്‍ സതീഷ് ,സോജന്‍, ബോബി, എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!