മുട്ടില്‍ മരംമുറി പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കണം പ്രകൃതിസംരക്ഷണ സമിതി

0

 

വയനാട് മുട്ടില്‍ മരംമുറി ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി . മരം മുറിക്ക് പിന്നില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ-മരം മാഫിയ കൂട്ടുകെട്ടാണെന്നും കേരളം കണ്ട ഏറ്റവും വലിയ മരം കുംഭകോണമെന്നും സമിതി ആരോപിച്ചു. പ്രത്യേക സ്‌ക്വാഡ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മരം കൊള്ളയ്ക്ക് തടയിടണമെന്നുമാണ് വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ ആവശ്യം.

വയനാട്ടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നടന്ന മരംമുറിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രകൃതിസംരക്ഷണ സമിതി രംഗത്ത്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വനംവകുപ്പിലെ ഒരു വിഭാഗം ആളുകളും ഇതിന് പിന്നിലുണ്ടന്നാണ് സമിതി ആരോപിക്കുന്നത്. അതിനാല്‍ ഈ മരം കൊള്ള കലക്ടറെ പോലുള്ള ചെറിയ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ട് കാര്യമില്ല. മുട്ടിലിന് സമാനമായ രീതിയില്‍ തിരുനെല്ലി വില്ലേജിലും വന്‍തോതിലുളള മരംമുറി നടക്കുന്നുണ്ട്. ഇതിനും റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടന്നാണ് പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മരംമുറി സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള ഒരു പ്രത്യേക സ്‌ക്വാഡ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മരം കൊള്ളയ്ക്ക് തടയിടണമെന്നുമാണ് വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!