കൊവിഡ് മുക്ത പഞ്ചായത്ത് തീവ്രയജ്ഞ പദ്ധതിയുമായി നൂല്‍പ്പുഴ

0

കൊവിഡ് മുക്ത പഞ്ചായത്താകാനുള്ള മൊബൈല്‍ വാക്‌സിനേഷന്‍ തീവ്രയജ്ഞ പദ്ധതിയുമായി നൂല്‍പ്പുഴ പഞ്ചായത്ത്. കിടപ്പു രോഗികള്‍ക്ക് വീട്ടിലെത്തിയും, മറ്റുള്ളവര്‍ക്ക് ക്യാമ്പ് നടത്തിയും വാക്‌സിന്‍ നല്‍കിയാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മൊബൈല്‍ വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനം.

45 വയസിനു മുകളില്‍ പ്രായമുള്ള പഞ്ചായത്തിലെ എല്ലാവര്‍ക്കും രണ്ട് ദിവസത്തിനകം ഒന്നാം ഘട്ട വാക്‌സിന്‍ നല്‍കാനാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും ശ്രമിക്കുന്നത്. കൊവിഡ് മുക്ത ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നൂല്‍പ്പുഴ പഞ്ചായത്ത് മൊബൈല്‍ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫസ്റ്റ് ഡോസ്പൂര്‍ത്തീകരിക്കുന്നതിനായി കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തിയാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനു പുറമെ 18 മുതല്‍ 44 വയസ്സ് വരെ പ്രായമുള്ള ഗോത്ര വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പ്രത്യേക ക്യാമ്പുകളും നടത്തുന്നുണ്ട്. ഇന്ന് 1, 2, 3 വാര്‍ഡുകളിലുള്ളവര്‍ക്ക് വടക്കനാട് എല്‍പി സ്‌കൂളില്‍ ക്യാമ്പ് നടത്തിയാണ് വാക്‌സിന്‍ നല്‍കിയത്.ആരോഗ്യ വകുപ്പിന്റെയും മറ്റും പൂര്‍ണ്ണമായ സഹകരണത്തോടെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് പറഞ്ഞു. നൂല്‍പ്പുഴ എഫ് എച്ച് സിയിലെ ഡോക്ടര്‍ സിബിയുടെ നേതൃത്വത്തിലാണ് മൊബൈല്‍ യൂണിറ്റ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!