സംസ്ഥാന സര്‍ക്കാരിന്റെ താങ്ങുവില വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവുന്നില്ല.ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പിന് നല്‍കുന്നതിന് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട സര്‍ക്കാറിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം സാങ്കേതിക തകരാറിലായതാണ് കര്‍ഷകരെ വലക്കുന്നത്.തുടക്കത്തില്‍ വില തകര്‍ച്ച നേരിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് മുഖേനയുള്ള വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം ഏറെ അനുഗ്രഹമായിരുന്നു.ലക്ഷങ്ങള്‍ മുതല്‍ മുടക്കി കൃഷി ചെയ്ത കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും മുന്‍കൈ എടുക്കണമെന്നണ് കര്‍ഷകരുടെ ആവശ്യം.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് സംസ്ഥാന കൃഷിവകുപ്പ് 16 ഇനം പഴം പച്ചക്കറി ഉത്പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചത്. . എന്നാല്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ എ.ഐ.എം.എസ് എന്ന പോര്‍ട്ടലില്‍ കര്‍ഷകര്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സധിക്കാത്തതാണ് ഇപ്പോള്‍ കര്‍ഷക്കര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൊവിഡ് പ്രതിസന്ധിഘട്ടത്തിലും ഹോര്‍ട്ടി കോര്‍പ്പിനോ, വിവിധ സംഭരണ ഏജന്‍സികള്‍ക്കോ നല്‍കാനും കഴിയുന്നില്ല. ഈ കാരണത്താല്‍ വയനാട് ജില്ലയില്‍ കപ്പ, നേന്ത്രക്കുല തുടങ്ങിയ ഉത്പന്നങ്ങള്‍ കൃഷി ചെയ്ത നൂറ് കണക്കിന് കര്‍ഷകരാണ്, വിളവെടുപ്പിന് സമയമായിട്ടും ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.