വരുമാനം നിലച്ച് സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍

0

ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന ആവശ്യവുമായി റൂട്രോണിക്‌സ് ഓതറൈസ്ഡ് ട്രെയിനിംഗ് സെന്റര്‍ അസോസിയേഷന്‍. ലോക്്ഡൗണിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചതോടെ വരുമാന മാര്‍ഗം ഇല്ലാതായതിനു പുറമെ അധിക ബാധ്യതയും വന്നിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതി ബില്ല്, ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബില്ല് തുടങ്ങിയവ നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്.അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്ര നടത്തിപ്പുകാരാണ് ലോക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തിലുള്ള ആയിരത്തോളം സ്ഥാപനങ്ങള്‍ ഉണ്ട്. ഈ സ്ഥാപനങ്ങളെ ആശ്രയിച്ച് ഇരുപതിനായിരത്തോളം ജീവനക്കാരാണുള്ളത്. സ്ഥാപനങ്ങള്‍ അടച്ചതോടെ ഇവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് തുടര്‍ച്ചയായി 9 മാസമാണ് സ്ഥാപനങ്ങള്‍ അടച്ചിട്ടത്. തുടര്‍ന്ന് മൂന്ന് മാസം പ്രവര്‍ത്തിച്ചപ്പോഴേക്കും രണ്ടാം തരംഗവും എത്തി.ഇതേ തുടര്‍ന് ഏപ്രില്‍ പകുതിയോടെ സ്ഥാപനങ്ങള്‍ വീണ്ടും അടക്കേണ്ടി വന്നു. നിലവില്‍ വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് സ്ഥാപന നടത്തിപ്പുകാര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നും സ്ഥാപനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുദിക്കുകയും നിലവിലുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!