കേന്ദ്ര സര്‍ക്കാര്‍ നയത്തിന് ട്വിറ്റര്‍ വഴങ്ങിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയം അംഗീകരിക്കാമെന്നും എന്നാല്‍ ഇതിന് കൂടതല്‍ സമയം വേണമെന്നും ട്വിറ്റര്‍ അറിയിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചത്തെ സാവകാശമാണ് സാമൂഹ്യമാധ്യമം ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നയവുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ രാജ്യത്തെ കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുമ്പിലുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചതായി പിടിഐ പറയുന്നു. പുതിയ നയത്തെ ചൊല്ലി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തുറന്ന പോരിലേക്ക് നീങ്ങിയിടത്ത് നിന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമം കേന്ദ്രത്തിന് വഴങ്ങുന്നുവെന്ന സൂചന വരുന്നത്.