പോലീസിനെ കത്തി വീശി അക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

0

അമ്പലവയല്‍ പോലീസിനെ കത്തി വീശി അക്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടില്‍  അനില്‍കുമാറും,സുനില്‍കുമാറുമാണ്  അറസ്റ്റിലായത്.ഇന്നലെ രാത്രി 9 മണിയോടെയാണ് അമ്പലവയല്‍ ആര്‍ എ ആര്‍ എസ്  കോട്ടേഴ്‌സില്‍  മദ്യപിച്ച് ബഹളമുണ്ടാക്കിയത് അറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐയെയും സംഘത്തെയും യുവാക്കള്‍ കത്തി വീശി അക്രമികുകയായിരുന്നു. അക്രമത്തില്‍ അമ്പലവയല്‍ എസ് ഐ അനൂപ്,എ എസ് ഐ  ശ്രീധരന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശിവദാസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

അറസ്റ്റിലായ അനില്‍കുമാര്‍ അമ്പലവയല്‍  ആര്‍ എ ആര്‍ എസിലെ ജീവനകാരനാണ്.ഇതിന് മുന്‍മ്പും മദ്യപിച്ച് അധിക്രമമുണ്ടാക്കിയതിന്  പ്രതിയുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!