കോവിഡ വ്യാപന പശ്ചാത്തലത്തില്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ഔവ്വര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ചൈല്‍ഡ് സേഫ് വയനാട് ഓണ്‍ലൈന്‍ പരിപാടികള്‍ തുടങ്ങി. കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ഒരു തൈനടാം പരിസ്ഥിതി ദിന ക്യാമ്പയിന്‍ മരതൈ നട്ട് ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ ടീച്ചര്‍, ഗവ.ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് സെയ്തലവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സ്മിത ടി.യു, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വൈശാഖ് എം ചാക്കോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ പരിസ്ഥിതി ദിന ഗാനവും പ്രസംഗവും അവതരിപ്പിച്ചു.