മാറ്റൊലിക്ക് രണ്ടാം തവണയും ദേശീയ പുരസ്‌കാരം
കോമണ്‍വെല്‍ത്ത് എഡ്യൂക്കേഷന്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യ സംഘടിപ്പിച്ച ‘കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച് 2021’ ഹ്രസ്വചിത്ര മത്സരത്തില്‍ റേഡിയോ മാറ്റൊലിക്ക് പുരസ്‌കാരം.റേഡിയോ മാറ്റൊലിയുടെ ബാനറില്‍ എയ്ഞ്ചല്‍ അഗസ്റ്റിന്‍ നിര്‍മിച്ച് ശ്രീകാന്ത്. കെ. കൊട്ടാരത്തില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘റേഡിയോ’ എന്ന ഹ്രസ്വ ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.രണ്ടാം തവണയാണ് മാറ്റൊലിക്ക് ‘കമ്മ്യൂണിറ്റി റേഡിയോ വീഡിയോ ചലഞ്ച്’ അവാര്‍ഡ് ലഭിക്കുന്നത്.
അതുല്‍ രാജ് ഛായാഗ്രഹണവും, ടോബി ജോസ് ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സാങ്കേതികസഹായം നല്‍കിയിരിക്കുന്നത് പ്രജിഷ രാജേഷാണ്. രാജേഷ് പടിഞ്ഞാറത്തറയും , തന്‍വി.പി. രാജേഷുമാണ് അഭിനേതാക്കള്‍. ‘ആരോഗ്യമുള്ള സമൂഹത്തിന് സാമൂഹിക റേഡിയോയുടെ പങ്ക്’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ്. ചിത്രത്തിന്റെ പ്രദര്‍ശനവും അവാര്‍ഡ് വിതരണവും ജൂണ്‍ 8 ന് ഓണ്‍ലൈനായി നടക്കും. കൈതപ്പൊയില്‍ ലിസ്സ കോളേജില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ എയ്ഞ്ചല്‍ അഗസ്റ്റിന്‍ മാറ്റൊലി ഇന്റെണും വോളന്റിയറും ആണ്.