ഡിവൈഎഫ്‌ഐ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഒരു തൈ നടാം നല്ലനാളെക്ക് വേണ്ടി എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണം കണിയാരം മേഖലാതല ഉദ്ഘാടനം പിലാക്കാവില്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ടി ബിജു തൈ നട്ട് നിര്‍വ്വഹിച്ചു. മേഖലാ സെക്രട്ടറി രതീഷ് രാജന്‍, പ്രസിഡണ്ട് രാഹുല്‍,അജ്മല്‍,കിരണ്‍, ശിവദാസന്‍, സില്‍ജോ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.