ജില്ലാ ജയിലില്‍ ക്ഷേമ വിപുലീകരണ പദ്ധതിക്ക് തുടക്കമായി
ജയില്‍ അന്തേവാസികളുടെ ക്ഷേമ വിപുലീകരണം ഐക്യപുണ്യം ഏറ്റെടുക്കല്‍ പരിപാടിയുടെ ഭാഗമായി
വയനാട്കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്ക് തുടക്കമായി.ജയില്‍ സൂപ്രണ്ട് ഒ.എം. രത്തൂണ്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ അലന്‍ തോമസ് എന്നിവര്‍ ജയില്‍ പരിസരത്ത് ഫലവൃക്ഷ തൈകള്‍ നട്ടു പദ്ധതിക്ക് തുടക്കം കുറിച്ചു.
ജില്ലാ ജയിലില്‍ പോഷകതോട്ടം വച്ചു പിടിപ്പിക്കുന്നതിനായി വിവിധ പച്ചക്കറി, കിഴങ്ങ് ഇനങ്ങള്‍ എന്നിവയുടെ നടീല്‍ പ്രവര്‍ത്തങ്ങള്‍ക്കും തുടക്കം കുറിച്ചു. ഡോ ഇന്ദുലേഖ വി പി കാച്ചില്‍ ഇനമായ ശ്രീ നീലിമയുടെ നടീല്‍ രീതികളെ കുറിച്ചും കൃഷിമുറകളെ പറ്റിയും വിവരിച്ചു. ജയില്‍ അന്തേവാസികള്‍ക്ക് ജയില്‍ വാസം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു തൊഴില്‍ അഭ്യസിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ വിവിധ കൃഷി പരിപാലന മുറകളെ കുറിച്ചും, നേഴ്‌സറി നിര്‍മ്മാണം, കൂണ്‍ കൃഷി, തേനീച്ച കൃഷി, പഴം പച്ചക്കറി ഇനങ്ങളില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം എന്നീ വിവിധ മേഖലകളില്‍ പരിശീലന പരിപാടികളും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനുമാണ് പദ്ധതി.