തലപ്പുഴയില്‍ കട കുത്തിതുറന്ന് മോഷണം

0

തലപ്പുഴ ടൗണില്‍ കട കുത്തിതുറന്ന് 8,600 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. തലപ്പുഴ കരുണാലയം മുരളീധരന്റെ കടയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ആറരയ്ക്ക് ഇദ്ദേഹം കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ച് മോഷണം നടത്തിയതായി കണ്ടത്. സിസര്‍, ജൂസ്, മിഠായി തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.കടയിലുണ്ടായിരുന്ന 500 രൂപയുടെ നാണയത്തുട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്.പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പിക്കാസ് കടയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Leave A Reply

Your email address will not be published.

error: Content is protected !!