ആറ് കഥകളുമായി “ചെരാതുകൾ”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
“ചെരാതുകൾ” എന്ന ആന്തോളജി സിനിമയുടെ മോഷൻ പോസ്റ്റർ 123 മ്യൂസിക്സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. അടുത്തിടെ ഇറങ്ങിയ നായാട്ട്, ആർക്കറിയാം  എന്നീ സിനിമകൾക്കുശേഷം ഇതിലെ ഗാനങ്ങളുടെ അവകാശവും “123 മ്യൂസിക്സ്” കരസ്ഥമാക്കിയിരുന്നു . വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയിൽ ഉള്ളത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കർ, റെജിമോൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ രചിച്ചിരിക്കുന്നത്  ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. ചിത്രത്തിൽ ആദിൽ, മറീന മൈക്കിൽ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ് തന്നെ ലണ്ടൻ, സിങ്കപ്പൂർ ഫിലിം ഫെസ്റ്റിവലുകൾ ഉൾപ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാർഡുകൾ നേടിയെടുത്ത ആന്തോളജി സിനിമയാണ് “ചെരാതുകൾ”.ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോർത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന “ചെരാതുകൾ”  നാല് പ്രമുഖ ഒ. ടി. ടി – കൾ വഴി ഉടൻ പ്രദർശനത്തിനെത്തുന്നു.
മനോഹരി ജോയ്, പാർവതി അരുൺ, മരിയ പ്രിൻസ് , ബാബു അന്നൂർ, അശ്വിൻ ജോസ്, അനൂപ് മോഹൻദാസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

 

Leave A Reply

Your email address will not be published.

error: Content is protected !!