ബത്തേരിയില്‍ കാവേരി കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്‍ കാടുമൂടി നശിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പതിനഞ്ചോളം
ക്വാട്ടേഴ്‌സ് കെട്ടിടങ്ങളാണ് നശിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ആവശ്യമുയരുന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ കാവേരി കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഭൂമിയാണ് കാട് മൂടി കിടക്കുന്നത്. 12 ഏക്കര്‍ വരുന്ന ഭൂമിയില്‍ നിലവില്‍ കാരാപ്പുഴ ഇറിഗേഷന്‍, കാവേരി ഡിവിഷന്‍ ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിന്നായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കാടുമൂടി നശിക്കുകയാണ്. ഇത്തരത്തില്‍ പതിനഞ്ചോളം ക്വാര്‍ട്ടേഴ്‌സുകളാണ് ഇവിടെയുള്ളത്. മുമ്പ് ഈ ക്വാട്ടേഴ്‌സുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നതാണ്. എന്നാല്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറയുകയും ചെയ്തതോടെ ക്വാട്ടേഴ്‌സുകള്‍ താമസക്കാരില്ലാതെ അനാഥമായി. നിലവില്‍ ഇവിടം കാടുമൂടി നശിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്നുള ഈ ഭൂമി ആനയും കടുവയും അടക്കമുള്ള വന്യമൃഗങ്ങളുടെ താവളമായിരിക്കുകയാണ്. ഇത് പ്രദേശവാസികള്‍ക്കും ദുരിതമായിരിക്കുകയാണ് .ആരും ശ്രദ്ധിക്കാതെ കാടുമൂടിക്കിടക്കുന്ന ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ക്വാട്ടേഴ്‌സുകള്‍ നന്നാക്കി ഉപയോഗ പ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.